Zygo-Ad

സവാരി ദി റിയൽ ട്രാവൽ മേറ്റ് പയ്യന്നൂരിലും


 പയ്യന്നൂർ : ടൂർ ആൻഡ് ട്രാവൽ രംഗത്തെ സ്ഥാപനമായ സവാരി ദി റിയൽ ട്രാവൽമേറ്റിന്റെ മൂന്നാമത് ഓഫീസ് പയ്യന്നൂരിൽ പ്രവർത്തനമാരംഭിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ  ജയരാജൻ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടത്തിയ  ലക്കി ഡ്രോയിൽ പുത്തൂർ സ്വദേശി ഒ.വി ഗീത വിജയിയായി. വിജയിക്ക് സൗജന്യ മലേഷ്യൻ യാത്രയാണ് സമ്മാനമായി നൽകുന്നത്.

മൂന്ന് വർഷമായി പിണറായിയിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന സവാരിയുടെ മൂന്നാമത് ബ്രാഞ്ചാണ് പയ്യന്നൂരിലേത്. യാത്രികർക്ക് ഏറ്റവും ചുരുങ്ങിയ നിരക്കിൽ വിദേശ രാജ്യങ്ങൾ ഉൾപ്പടെ സന്ദർശിക്കുവാനുള്ള അവസ്സരം ഒരുക്കുകയാണ് സവാരിയുടെ ലക്ഷ്യം. ചടങ്ങിൽ അഡ്വക്കറ്റ് പി സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വ്യാപാര സംഘടനാ പ്രതിനിധികൾ, സവാരിയുടെ സഹയാത്രികർ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ