Zygo-Ad

കേന്ദ്രസർക്കാറിന്റെ കേരള വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തൃപ്രങ്ങോട്ടൂർമണ്ഡലം കമ്മിറ്റി കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനമന്ത്രിക്ക് അയച്ചു പ്രതിഷേധിച്ചു

 

കല്ലിക്കണ്ടി: കേന്ദ്രസർക്കാറിന്റെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രസർക്കാറിന്റെ കേരള വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തൃപ്രങ്ങോട്ടൂർമണ്ഡലം കമ്മിറ്റി കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനമന്ത്രിക്ക് അയച്ചു പ്രതിഷേധിച്ചു .യൂത്ത് കോൺഗ്രസ്  മണ്ഡലം പ്രസിഡന്റ് ടി സായന്ത് അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി വിജേഷ് കടവത്തൂർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവൻ ഇടവന,ഇൻകാസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ പി ഫൈസൽ ,വിനീത് വേണുഗോപാൽ, പി രഹൻ എന്നിവർ സംസാരിച്ചു. സി കെ അശ്വിൻ കുമാർ, പി പി വിധുൻ,പി അഭിലാഷ്, സഞ്ജയ് മോഹൻ, വി ജിമ്യ ,അഞ്ജുന മനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ