ഒളവിലം - സഫ്ദർ ഹാശ്മി വായനശാല വയോജന വേദിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ആരംഭിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീത്ത വി എം ഉദ്ഘാടനം നിർവ്വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തീർത്ഥ അനൂപ്, വാർഡ് മെമ്പർ പ്രസന്ന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വയോജന വേദി ചെയർമാൻ എൻ പി സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയോജന വേദി കൺവീനർ കെ എം ശശിധരൻ സ്വാഗതവു വായനശാല സെക്രട്ടറി നന്ദിയും പറഞ്ഞു. യോഗ ട്രെയിനർ കെ ശാരിക പരിശീലനത്തെക്കുറിച്ച് വിശദീകരണം നടത്തി. ആഴ്ചയിൽ ആറു ദിവസം ക്ലാസുണ്ടായിരിക്കും.
