കേന്ദ്ര ബജറ്റിൽ പ്രവാസികളെ സമ്പൂർണ്ണമായി തമസ്കരിച്ചതിൽ പ്രതിഷേധിച്ച് ജൂലൈ 26ന് പാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
പ്രവാസികളിലെ ഏറ്റവും ദരിദ്രരായ മനുഷ്യർക്ക് സഹായകരമായ ഒരു പദ്ധതിയും കേന്ദ്രബഡ്ജറ്റിൽ ഇല്ല.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും
ചില്ലി കാശ് നീക്കി വെച്ചിട്ടില്ല.
കേരളം പ്രാവർത്തികമാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെയും കേന്ദ്ര ബഡ്ജറ്റ് നിരാകരിച്ചിരിക്കുകയാണ്.
കേന്ദ്ര ഗവൺമെൻ്റി പ്രവാസികളോടുള്ള അവഗണനക്കെതിരെ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകളിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി കേരളപ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പ്രവാസി സംഘം നേതാവുമായ പി.വത്സൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏറിയ പ്രസിഡണ്ട് സി.കെ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു.
ഏറിയ സെക്രട്ടറി കെ.വി. മുകുന്ദൻ, ജില്ലാ കമ്മിറ്റി മെമ്പർ അഷറഫ് പൂക്കോം , നസീർ ഇടവലം എന്നിവർ സംസാരിച്ചു.
