Zygo-Ad

പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്‌ജിദിൽ മോഷണം:മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയിൽ.

 


പാനൂർ: പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്‌ജിദിൽ തിങ്കളാഴ്‌ച രാവിലെ 7മണിയോടെയാണ് മോഷണം നടന്നത്. രാവിലെ ഉസ്താദ് മദ്രസയിൽ ക്ലാസ് എടുക്കുന്നതിനിടയിലാണ് പള്ളിയിലെ മുകളിലെ നിലയിലെ ഇസ്‌താദിന്റെ റൂമിൽ സൂക്ഷിച്ച 27,000രൂപയോളം മോഷ്ടാവ് കവർന്നത്.

പള്ളിയിലേക്ക് വന്ന സംഭാവനകളടക്കമുള്ള തുകയായിരുന്നു ഇത്. ചൊവ്വാഴ്ച്ച പണം കാണാത്തതിനെ തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ സി.സി ടിവി പരിശോധിച്ചപ്പോഴാണ് പള്ളിയിലേക്ക് രാവിലെ കടന്നു വരുന്ന യുവാവിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ കണ്ടെത്തുന്നത്.തുടർന്ന് പാനൂർ പോലീസിൽ പരാതി നൽകി. പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചതായി സൂചനകളുണ്ട്

വളരെ പുതിയ വളരെ പഴയ