Zygo-Ad

പാനൂർ നഗരസഭയുടെ മാലിന്യ ശേഖരം പൊതുയിടത്ത് : പ്രതിഷേധം ശക്തമാകുന്നു

പാനൂർ: നഗരസഭയുടെ  മാലിന്യ നിർമ്മാർജ്ജന പദ്ധതി ചോദ്യചിഹ്നമായി ഉയർന്നു നിൽക്കുമ്പോൾ നഗരത്തിൽ തന്നെ മാലിന്യങ്ങൾ ശേഖരിച്ച് വെച്ചത് പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്. പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇടവഴിയിലാണ് ശുചീകരണ തൊഴിലാളികൾ ശേഖരിച്ച് മാലിന്യങ്ങൾ ചാക്ക് കെട്ടുകളിലായി കൂട്ടിയിരിക്കുന്നത്. കനത്ത മഴയിൽ ചാക്കുകെട്ടുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി വ്യാപാരികളും, വഴിയാത്രക്കാരും പറയുന്നു.തെരുവ് നായകൾ ചാക്കുകെട്ടുകൾ കടിച്ച് കീറിയ നിലയിലുമാണ്.സമീപത്തെ മസ്ജിദിലേക്ക് പോകുന്ന വഴി കൂടിയാണിത്. മാലിന്യ നിർമ്മാർജ്ജനത്തിന് ശാശ്വതമായ പരിഹാരം ഇന്നേവരെ കണ്ടെത്താൻ കഴിയാത്തത് നഗരസഭ ഭരണ സമിതിക്ക് വലിയ ക്ഷീണം തന്നെയാണ്.



വളരെ പുതിയ വളരെ പഴയ