Zygo-Ad

ഇന്ന് രാത്രി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക.


കോഴിക്കോട് നിന്ന് കണ്ണൂർ കാസർഗോഡ് ഭാഗത്തേക്ക് പ്രത്യേകിച്ച് തീരദേശ മേഖലകളിൽ കൂടി ഇന്ന് രാത്രി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക.


രാത്രി വൈകി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് മണിക്കൂർ അതിതീവ്ര മഴ. ഇരിട്ടി , തളിപ്പറമ്പ് താലൂക്ക് ഭാഗങ്ങളിലേക്കും ഈ മഴ എത്താൻ സാധ്യത.

(ഉയരത്തിലെ കാറ്റിന് അർദ്ധരാത്രിക്ക് മുമ്പേ വേഗത കുറേ കൂടി കുറഞ്ഞാൽ അത് മുഴുവൻ തീരത്തോട് ചേർന്ന് കടലിൽ വീണ് പോകും)
ഹൈവേ , പുതിയ റോഡ് , മറ്റ് നിർമ്മാണങ്ങൾ തുടങ്ങി വികസനത്തിന്റെ ഭാഗമായി നടന്ന പ്രവൃത്തികളാൽ ഓവുചാൽ സംവിധാനങ്ങൾ ഒന്നും പ്രോപ്പർ അല്ലാത്തതും,പലയിടങ്ങളിലും
വളരെ ഉയരമുള്ള കുന്നുകൾ റോഡിനോട് ചേർന്ന് വെട്ടി ഇറക്കിയിരിക്കുന്നതും സമീപത്തുകൂടി കനത്ത മഴയത്ത് യാത്ര യാത്ര മണ്ണിടിഞ്ഞ് ഉള്ള അപകട സാധ്യത വർദ്ധിപ്പിക്കും.
തുടർന്ന് വലിയ മഴകൾ പുലർച്ചയോടെ കടലിലും , കുറച്ച് മഴ എല്ലാ ജില്ലകളുടെയും തീരദേശ ഭാഗങ്ങളിലും ലഭിക്കുമെങ്കിലും കിഴക്കൻ മലയോര ഭാഗത്തു നിന്ന് കനത്ത തീവ്ര മഴ അവസാനിച്ചതിതാലും ,ഇടവേളകൾ ലഭിക്കുന്നതിനാലും കേരളത്തിൻ്റെ ഇടനാട് തീരദേശങ്ങൾ പ്രാദേശിക വെള്ളക്കെട്ടുകളിൽ പോയി വീഴാതെ സൂക്ഷിച്ചാൽ മതിയാകും.
ഉയരത്തിലെ കാറ്റിന് വേഗത കുറഞ്ഞതിനാൽ മലയോര മേഖലകളിൽ ഇനി മഴ അപകടകരമായ ഇംപാക്റ്റ് ഉണ്ടാക്കില്ല എന്ന് കരുതുന്നു.

നാളെ ഉച്ച കഴിയുന്നതോടെ എല്ലാ ജില്ലകളുടെയും കിഴക്കൻ ഭാഗങ്ങൾ ഒരു മണിക്കൂറോളം മഴ ലഭിക്കുമെങ്കിലും കഴിഞ്ഞ ദിവസങ്ങൾ പോലെ അപകടകരമായ തോതിൽ പെയ്യില്ല.

ജനങ്ങൾ യാത്രാ നിയന്ത്രണങ്ങളും സർക്കാർ അറിയിപ്പുകളും പാലിക്കുക.
മഴ തീവ്രമാകും , ഇത്ര സമയം പെയ്യും എന്നല്ലാതെ പ്രാദേശിക പ്രത്യേകതകൾ അവിടെ ജീവിക്കുന്നവർക്കാണ് കൂടുതൽ അറിയുക അവർ അതിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങളുടെ, സംഘടനകളുടെ സഹായത്തോടെ മുൻകരുതലുകൾ കൈക്കൊള്ളുക. പുറമേ നിന്ന് യാത്ര ചെയ്ത് വരുന്നവർക്ക് നിർദേശങ്ങൾ നൽകുക.

വളരെ പുതിയ വളരെ പഴയ