Zygo-Ad

ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിൽ തെക്കേപാനൂരിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു.

 


പാനൂർ : ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് തെക്കേ പാനൂർ ഇല്ലത്ത് ഉപ്പുകണ്ടിയിൽ മുഹമ്മദിന്റെ വീടിൻ്റെ ഒരു ഭാഗം തകർന്നത്.അടുക്കള, കുളിമുറി ഭാഗങ്ങളാണ് ഉഗ്ര ശബ്ദത്തിൽ തകർന്നു വീണത്.

കുട്ടികളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതിനെ തുടർന്ന് ഓടി മാറിയതിനാൽ വൻ അപകടമൊഴിവായി.

വാർഡ് കൗൺസിലർ നസീല കണ്ടിയിൽ സ്ഥലത്തെത്തി. ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വാട്ടർ ടാങ്കും നിലംപൊത്തി.

വളരെ പുതിയ വളരെ പഴയ