മട്ടന്നൂർ : തകർന്ന മണ്ണൂർ പുഴയോര റോഡിന് പകരം സമാന്തര റോഡ് ഉടൻ നിർമ്മിക്കുക,ജനങ്ങളെ വഞ്ചിക്കുന്ന എം.എൽ.എ.യും എൽ ഡി എഫും മാപ്പു പറയുക,
മണ്ണൂർ ജനതയോടും മട്ടന്നൂർ മണ്ണൂർ റോഡിനോടും അധികൃതർ കാണിക്കുന്ന ക്രൂരതകൾക്കെതിരെ,ഗുരുതരമായ കൃത്യവിലോപം കാണിച്ച കരാറുകാരനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട്
യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ചൊവ്വാഴ്ച വൈകിട്ട് മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരത്ത്
പ്രതിഷേധ സദസ്സ് നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 3 മണിക്ക് ഡി.സി.സി.പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.സമാപന പരിപാടി മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. യു.ഡി.എഫ്. നേതാക്കളായ മുഹമ്മദ് ബ്ളാത്തൂർ, പി.സുനിൽകുമാർ, വി.മോഹനൻ, എം.സതീഷ് കുമാർ, ടി.വി.മോഹനൻ എന്നിവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ എം.ദാമോദരൻ മാസ്റ്റർ, വി.എൻ.മുഹമ്മദ്, എം.കെ.കുഞ്ഞിക്കണ്ണൻ, ഒ.കെ.പ്രസാദ്, എ.കെ.രാജേഷ്, പി.രാഘവൻ മാസ്റ്റർ, റഫീഖ് ബാവോട്ടു പാറ പി.പി.ജലീൽ, എം.പ്രേമരാജൻ പങ്കെടുത്തു.
