പാനൂർ വയനാട് ഉരുൾപൊട്ടലിൽ സർവ്വതും തകർന്നവർക്ക് കൈതാങ്ങ് ഒരുക്കാൻ കർഷകസംഘം പാനൂർ ഏരിയ കമ്മറ്റിയും രംഗത്ത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പുതുവസ്ത്രങ്ങൾ വയനാടിലേക്ക് എത്തിക്കാനാണ് കർഷകസംഘം പ്രവർത്തകർ രംഗത്തിറങ്ങിയത്. ശേഖരിച്ച വസ്ത്രങ്ങൾ രവീന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി.