Zygo-Ad

ചെറുകല്ലായിയിലെ അനധികൃതമായ മണ്ണ് നീക്കം ചെയ്യൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു.

 


കനത്ത മഴയും ഇടയ്ക്കിടെ വീശുന്ന കാറ്റും മയ്യഴിയിലും പരിസരങ്ങളിലും വിനാശം വിതയ്ക്കുന്നത് തുടർകഥയാകുമ്പോൾ ചെറുകല്ലായിലെ മയ്യഴി അതിർത്തി പ്രദേശത്ത് നടത്തുന്ന അനധികൃതമായ മണ്ണ് നീക്കം ചെയ്യൽ തൊട്ടയൽപക്കത്തെ വീടുകൾക്കും കിണറുകൾക്കും ഭീഷണിയാവുന്നു.

ചെറുകല്ലായി മുൻ ടിവി റിലേ സ്റ്റേഷൻ വഴിയിൽ അങ്ങാടിപ്പുറത്ത് ചന്തുവിൻ്റെ വീടിന്നും സ്ഥലത്തിന്നും അരികിലായാണ് അപകടകരമായ മണ്ണു നീക്കൽ പ്രവൃത്തി നടക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിൽ യാതൊരു വിധ അധികൃതരുടെ അനുമതി ഇല്ലാതെ ആരംഭിച്ച അതിർത്തിയിലെ വ്യക്തി നടത്തിയ മണ്ണ് നീക്കം ചെയ്യൽ മയ്യഴി റവന്യൂ അധികൃതരെ രേഖാമൂലം അറിയിച്ച് അവർ പരിശോദിച്ച് തടഞ്ഞിരുന്നു.

ഇതു വരെ നിർത്തിവച്ച പ്രവൃത്തി കഴിഞ്ഞ ദിവസം മുതൽ പൂർവ്വാധികം ശക്തിയോടെ മണ്ണുമാന്തിയന്ത്രസഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണ്.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും അടക്കം നിത്യേനയെന്നോണം ദുരന്തങ്ങൾ നമ്മുടെ ചുറ്റിലും താണ്ഢവമാടുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ ബന്ധപ്പെട്ട അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ നടക്കുന്നത്.

നൂറു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടവും എഴുപത് കോലിലേറെ ആഴമുള്ള കിണറിന്നും പതിനഞ്ച് അടിയോളം സമീപത്താണ് ഈ അപകടകരമായ മണ്ണു നീക്കൽ.

തൊണ്ണൂറു വയസ്സ് പിന്നിട്ട ഗൃഹനാഥനും ഭാര്യയും അപകടങ്ങൾ ഭയന്ന് ബന്ദു വീട്ടിൽ അഭയം തേടിയിരിക്കെയാണ്.

ബന്ധപ്പെട്ട അധികൃതരായ റവന്യൂ വകുപ്പിനേയും ടൗൺ പ്ലാനിങ്ങ് വകുപ്പിനേയും നേരത്തേ അനധികൃത പ്രവൃത്തി  അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ വീണ്ടും പണി യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിച്ചപ്പോൾ  മയ്യഴി പോലീസ്സിലും പരാതി നൽകി നീതിക്കായി  കാത്തിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ