Zygo-Ad

ഓഗസ്റ്റ് രണ്ട് വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

 


മഴക്കെടുതിയുടെ സാഹചര്യത്തിൽ കേരള പി എസ് സി നാളെ മുതൽ ഓഗസ്റ്റ് രണ്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

ജൂലൈ 31ന് നടത്താൻ നിശ്ചയിച്ച കാറ്റഗറി നമ്പർ 270/2020 സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കും.

മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ് പി എസ് സിയുടെ അറിയിപ്പ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിയിട്ടില്ല.

അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഇതിനായി മറ്റൊരു അവസരം നൽകുമെന്നും പി എസ്‍ സി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ