
ചൊക്ലി : കാർഗിൽ യുദ്ധത്തിൻ്റെ 25ാം വാർഷിക വിജയ സ്മരണയുടെ ഭാഗമായി മിലിട്ടറി സേവനത്തിനു ശേഷം പോലീസിൽ ജോലി ചെയ്യുന്ന സേനാംഗത്തേയും ഹോം ഗാർഡ്കളെയുംആദരിച്ച് ചൊക്ലി പോലീസ്.യുദ്ധത്തിൽ നേരിട്ട് പങ്കാളിയായ ആർമ്ഡ് കോറിലെ ചിത്രൻ നിലവിൽ പോലീസ് ഡിപ്പാർട്ടമെൻ്റിലാണ് . പള്ളൂർ സ്വദേശിയായ സുനിൽകുമാർ ഹോം ഗാർഡ് ആയി സേവനം ചെയ്യുന്നു. ഇരുവരുടെയും പ്രവർത്തനംഗീകാര ഭാഗമായി ഇരുവരെയും അനുമോദിക്കുകയുണ്ടായി. സേനാംഗങ്ങൾക്കിടയിൽ ആത്മവീര്യം പകരുന്നതരത്തിലുള്ള അനുമോദനം സേനകൾക്കുള്ളിലെ കൂട്ടായ്മയ്ക്ക് കരുത്ത് പകരുമെന്ന് പരിപാടിയുടെ ഭാഗമായി ചൊക്ലി ഇൻസ്പെക്ടർ മഹേഷ് കെ.വി അനുമോദന സന്ദേശനത്തിൽ അറിയിച്ചു.