ഓർക്കാട്ടേരി: ഇന്ന് ഉച്ചയോടെ വീശിയ ശക്തമായ ചുഴലി കാറ്റിൽ ഓർക്കാട്ടേരി ശിവക്ഷേത്രത്തിന് മുൻവശത്തെ ആൽമര ചില്ലകൾ പൊട്ടി വീണ് ചുവടെ നിർത്തിയിട്ട ബൈക്കുകൾക്ക് നാശനഷ്ടം സംഭവിച്ചു ഓർക്കാട്ടേരി ഗവ: ഹോസ്പിറ്റലിന് സമീപവും ഇലക്ട്രിക്ക് ലൈനിൻ്റെ മുകളിൽ മരം പൊട്ടിവീണ് എറെ നേരം കുന്നുമ്മക്കര റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു. ഏറാമല ആദിയൂര് റേഷൻ ഷോപ്പിന് സമീപം തെങ്ങ് പൊട്ടി റോഡിലേക്ക് വീണു.
