പാനൂർ: ഓട്ടോറിക്ഷ മസ്ദൂർ സംഘ് പാനൂർ യുണിറ്റിന്റെ അഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി.
പാനൂർ യുപി സ്കൂളിൽ നടന്ന കുടുബ സംഗമം ബിഎംഎസ് ദക്ഷിണ ക്ഷേത്രിയ സഹ സംഘടനാ സെക്രടറി എംപി.രാജീവൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെസി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ജില്ലാ കാര്യകാരി സദസ്യൻ എൻകെ.നാണു മാസ്റ്റർ മുഖ്യപ്രഭാക്ഷണം നടത്തി.നേതാക്കളായ
ബിനിഷ് പള്ളികുനി ,ടി സജീവൻ എന്നിവർ ആശംസകളർപ്പിച്ചു.
നിജീഷ് കളരി സ്വാഗതവും സിഎം.മഹേഷ് നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു
തുടർന്ന് കലാപരിപാടികൾ നടന്നു.
