Zygo-Ad

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും ഭാഷാസമര അനുസ്മരണവും നടത്തി.

 

മട്ടന്നൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റിഅലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് ജില്ലാ തല മൽസരവും ഭാഷാ സമര അനുസ്മരണവും മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടത്തി.

ടാലൻ്റ് ടെസ്റ്റിൽ എൽ.  പി  വിഭാഗം  ഒന്നാം സ്ഥാനം -  ഫാത്തിമ നസീർ   (തിരുവാൽ  യുപി സ്കൂൾ പാനൂർ ) രണ്ടാം സ്ഥാനം -   മിൻഹ ഫാത്തിമ ടി . പി (എം ഐ എം എൽ പി സ്കൂൾ ആറളം- ഇരിട്ടി ),മുന്നാം സ്ഥാനം -  അനാന ഫാത്തിമ പി . കെ (ജെബി മാപ്പിള എൽ പി സ്കൂൾ പിണറായി ) എന്നിവരും  യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം -സൈബ കെ കെ ( ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ് കൂത്തുപറമ്പ് ഉപജില്ല ), രണ്ടാം സ്ഥാനം  -  അസ്ഹ ഫാത്തിമ മുസ്തഫ ( ഇരിണാവ് യു.പി സ്കൂൾ , പാപ്പിനിശ്ശേരി ) , മൂന്നാം സ്ഥാനം  മുഹമ്മദ് റിസ്‌വാൻ കെ കെ ( കരിയാട് നമ്പ്യാർ യു പി സ്കൂൾ ചൊക്ലി ) എന്നിവരും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം - ആസിയ മെഹറിൻ ( ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ ചമ്പാട്, ചൊക്ലി ) രണ്ടാം സ്ഥാനം  -ഫാത്തിമത്തുൽ സഫ കെ (ജിഎച്ച്എസ്എസ് ഇരിക്കൂർ ) മൂന്നാം  സ്ഥാനം -    മില്ല ജെസ്ലിൻ ( മമ്പറം എച്ച് എസ് എസ് ) നേടി.   

ഹയർ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം - ഫിദ ഫാത്തിമ പി.വി (ജി എച്ച് എസ് എസ് കൂത്തുപറമ്പ്) , രണ്ടാംസ്ഥാനം-ഫാത്തിമ ഷെസ്മിൻ (അഞ്ചരക്കണ്ടി എച്ച്എസ്എസ് ) ,മൂന്നാം സ്ഥാനം -  ആയിഷ ഇഫ (എം എം എച്ച്എസ്എസ് ന്യൂ മാഹി ) എന്നിവരും നേടി.

ടാലൻറ് ടെസ്റ്റ് വിജയികൾക്കുള്ള അനുമോദന ചടങ്ങ്  മട്ടന്നൂർനഗരസഭ ചെയർമാൻ എൻ .ഷാജിത്ത്  ഉൽഘാടനം ചെയ്തു .എം.എം മുഹമ്മദ് ബഷീർ അധ്യക്ഷനായി.ഭാഷാ സമര അനുസ്മരണ പ്രഭാഷണം അൻസാരി തില്ലങ്കേരി നിർവ്വഹിച്ചു മുഴുവൻ പങ്കാളികൾക്കുള്ള ഉപഹാര സമർപ്പണം ഇ പി ഷംസുദ്ധീനും സർട്ടിഫിക്കറ്റ് വിതരണം നഗരസഭ കൗൺസിലർ പി.പി അബ്ദുൽ ജലീലും  നിർവ്വഹിച്ചു .കെ.വി. സൂപ്പി മാസ്റ്ററുടെ സ്മരണയ്ക്കുള്ള ക്യാഷ് അവാർഡ് കെ.എ.ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി അബ്ദുൽ സലാം വിതരണം ചെയ്തു .കെ.പി.ഷറഫുദ്ദീൻ,പി.വി സഹീർ , കെ.പി നജ്മുദ്ധീൻ . ഹംസ മയ്യിൽ ,ശിഹാബ് എസ് എച്ച് കെ.പി അബൂബക്കർ റഷീദ്,ഷുക്കൂർ കണ്ടക്കൈ , മുഹമ്മദ് മംഗലശ്ശേരി, അബൂക്കർ ഊർപ്പളളി, ഷമീറ .എം.കെ എന്നിവർ സംസാരിച്ചു. .

വളരെ പുതിയ വളരെ പഴയ