Zygo-Ad

മാവോയിസ്റ്റ് മനോജിനെ തെളിവെടുപ്പിന് എത്തിച്ചു

 

പേരാവൂർ :കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായ മാവോവാദി, തൃശൂർ ഇവനൂർ പടിഞ്ഞാറത്തലച്ച് വീട്ടിൽ മനോജിനെ പേരാവൂരും കൊട്ടിയൂരുമെത്തിച്ച് തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) പൊലീസ് സംഘവും തെളിവെടുത്തു. കൊട്ടിയൂരിലെ വീട്ടുപറമ്പിൽ മാവോയിസ്റ്റുകൾ ഉപേ ക്ഷിച്ചതായി കരുതുന്ന വസ്തുക്കൾ ലഭിച്ചതിൽ കേളകം പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് തെളിവെടുപ്പ്. പിടിയിലാകും മുമ്പ് വയനാട്ടിൽനിന്ന് പേരാവൂരെത്തിയ മനോജ് ഒരു കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയതായാണ് വിവരം.

കണ്ണൂർ, വയനാട് ജില്ലകളുൾപ്പെട്ട കബനീദളം കേന്ദ്രീകരി പ്രവർത്തിക്കുന്ന മാവോവാദിയാണ് മനോജ്. മെക്കാനി ക്കൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയിരുന്നില്ല. 14 യുഎപിഎ കേസുകളിൽ പ്രതി യാണ്. മാവോവാദി പ്രവർത്തനത്തിൻ്റെ പേരിൽ വയനാട് ജില്ലാ പൊലീസ് പുറത്തിറക്കിയ 'വാണ്ടഡ്' പട്ടിക‌യിലുമുൾപ്പെ ടിട്ടുണ്ട്. ഇയാൾ അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വി വരംനൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ