കണ്ണൂർ : പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ മെഡിക്കൽ ആശുപത്രി മംഗളൂരു എന്നിവയുടെ നേതൃത്വത്തിൽ 28-ന് രാവിലെ ഒൻപത് മുതൽ 12 മണി വരെ കണ്ണൂർ പടന്നപ്പാലം പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിങ്ങിൽ സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തും.
മൂന്ന് മാസം പ്രായമുള്ള കുട്ടികൾ മുതൽ 65 വയസ്സ് പ്രായമുള്ളവർക്ക് വരെ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9447283039, 8848176537 ഫോൺ നമ്പരിൽ ബന്ധപ്പെടുക.