പാനൂർ മുൻസിപ്പാലിറ്റിയിലെ 22 വാർഡ് കൗൺസിലർ അവോലം ബഷീറിനെതിരെ വാർഡിൽ പ്രധിഷേധ പോസ്റ്ററുകൾ കൗൺസിലർ ആയിട്ട് 4 വർഷം പിന്നിട്ടിട്ടും വാർഡിലെ വെള്ളക്കെട്ടിനു യാതൊരു പരിഹാരവും കണ്ടില്ല. നോക്കൂകുത്തിയായി നിൽക്കുന്ന കൗൺസിലറെ കൊണ്ട് വാർഡിലെ ജനങ്ങൾ ദുരിതക്കയത്തിൽ ആണെന്ന് നാട്ടുകാർ.
ഒരുപാട് തവണ വാർഡ് സഭയിൽ വെള്ളക്കെട്ടിന്റെ പ്രശ്‌നങ്ങൾ പറഞ്ഞിട്ടും കൂസലില്ലാത്ത കൗൺസിലർക്കെതിരെ ഇപ്പോളാണ് ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടിറങ്ങുന്നത്, വരും ദിവസങ്ങളിൽ മഴ ശക്തമാകും, എന്നിരിക്കെ ജനങ്ങളോടുള്ള കൗൺസിലരുടെ ഈ സമീപനത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുത്താൻ ഉള്ള ആലോചനയിൽ ആണ് നാട്ടുകാരും സ്ഥലത്തെ സി പി ഐ എം നേതൃത്തവും.
