Zygo-Ad

ചൂടോട് ചൂട്; സംസ്ഥാനത്ത് താപനില ഉയരുന്നു; അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.

കണ്ണൂർ: സംസ്ഥനത്ത് ചൂട് തുടരുന്നു. ഇന്നലെ പത്തനംതിട്ട, കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 39.2 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 38.7 ഡിഗ്രി സെല്‍ഷ്യസും, പാലക്കാട് 37.4 ഡിഗ്രി സെല്‍ഷ്യസും ചൂട് ഉയര്‍ന്നു. നിലവില്‍ മാര്‍ച്ച് 6 വരെ കേരളത്തില്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയട്ടില്ല. ആയതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായേക്കും.

അതേസമയം വര്‍ധിച്ച് വരുന്ന താപനില പൊതുജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത്
ഒഴിവാക്കാനാണ് നിര്‍ദേശം. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ