മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരേ സമയം മസ്റ്ററിംഗും റേഷൻ വിതരണവും നടത്തുന്ന സാഹചര്യത്തിൽ സർവ്വറിനുണ്ടാകുന്ന ഓവർലോഡാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സെർവ്വറിന്റെ ലോഡ് ക്രമീകരിക്കുന്നതിനായി റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകുന്നേരവുമായി ക്രമീകിരിക്കുവാൻ തീരുമാനിച്ചത്. ടി ദിവസങ്ങളിൽ മസ്റ്ററിംഗും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നതാണ്.
#tag:
KERALAM