കണ്ണൂർ : പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കിൽ മെയ് 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കുമെന്ന് രാജ്യത്തെ വിവിധ റെയിൽവേ യൂണിയനുകൾ.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിന്റ് ഫോറത്തിന് (ജെഎഫ്ആർഒപിഎസ്) കീഴിൽ ചേർന്ന റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
പുതിയ പെൻഷൻ പദ്ധതി’ എന്നതിന് പകരം ‘നിർവചിക്കപ്പെട്ട ഉറപ്പുള്ള പഴയ പെൻഷൻ പദ്ധതി’ പുനഃസ്ഥാപിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തോട് സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. നേരിട്ട് നടപടിയെടുക്കുകയല്ലാതെ ഇപ്പോൾ മറ്റൊരു മാർഗവുമില്ലെന്ന് ജെഎഫ്ആർഒപിഎസ് കൺവീനർ ശിവ് ഗോപാൽ മിശ്ര പറഞ്ഞു.
‘ജെഎഫ്ആർഒപിഎസിന് കീഴിലുള്ള വിവിധ ഫെഡറേഷനുകളുടെ പ്രതിനിധികൾ സംയുക്തമായി 19 ന് റെയിൽവേ മന്ത്രാലയത്തിന് ഔദ്യോഗികമായി നോട്ടീസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സർക്കാർ പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കാൻ തയ്യാറായില്ലെങ്കിൽ 2024 അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ രാജ്യത്തെ ഒറ്റ ട്രെയിനുകളും സർവ്വീസ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിൽ ജോയിൻ്റ് ഫോറത്തിന്റെ ഭാഗമായ മറ്റ് സർക്കാർ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയിൽവേ തൊഴിലാളികൾക്കൊപ്പം പണിമുടക്കിൽ പങ്കുചേരുമെന്നും മിശ്ര അറിയിച്ചു.
ജോയിന്റ് ഫോറത്തിൽ അഗമായ എല്ലാ സംഘടനകളോടും അതത് ഭരണസംവിധാനങ്ങൾക്ക് പണിമുടക്ക് നോട്ടീസ് നൽകാനാനും സമരത്തിനായി തയ്യാറെടുക്കാനും ജെഎഫ്ആർഒപിഎസ് നിർദ്ദേശിച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു. പഴയ പെൻഷൻ പദ്ധതി തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചിരുന്നെങ്കിൽ പുതിയ പെൻഷൻ പദ്ധതി ജീവനക്കാരുടെ ക്ഷേമത്തിന് ഒരു പ്രാധാന്യം നൽകുന്നില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.