ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെയാണ് മത്സരിക്കുന്നത്. വയനാട്, ആലത്തൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യഘട്ട ബി.ജെ.പി സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 17 സംസ്ഥാനങ്ങള്‍, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 195 സ്ഥാനാർഥികളെയാണ് തീരുമാനിച്ചത്.
*കേരളത്തിലെ ബിജെപി സ്ഥാനാർഥികള്‍*
കാസർകോട് : എംഎല്‍ അശ്വനി
കണ്ണൂർ : സി. രഘുനാഥ്
വടകര: പ്രഫുല്ല കൃഷ്ണ
കോഴിക്കോട് :എംടി രമേശ്
മലപ്പുറം : ഡോ. അബ്ദുസ്സലാം
പൊന്നാനി: നിവേദിത സുബ്രഹ്മണ്യം
പാലക്കാട്: സി കൃഷ്ണകുമാർ
തൃശൂർ: സുരേഷ് ഗോപി
ആലപ്പുഴ : ശോഭാ സുരേന്ദ്രൻ
പത്തനംതിട്ട: അനില്‍ ആൻറണി
ആറ്റിങ്ങല്‍: വി മുരളീധരൻ
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ.