Zygo-Ad

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 158 രൂപയുടെ കുറവാണ് വരുത്തിയത്.

മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ നടത്തുന്ന പുനഃപരിശോധനയിലാണ് പാചകവാതകത്തിന്റെ വില കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1522 ആയി കുറഞ്ഞു. 1537.50 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.

കഴിഞ്ഞ ദിവസമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 99.75 രൂപയുടെ കുറവ് വരുത്തിയിരുന്നു. ജൂലൈയില്‍ ഏഴു രൂപ കൂട്ടിയതിന് പിന്നാലെയാണ് വില കുറച്ചത്.

വളരെ പുതിയ വളരെ പഴയ