Zygo-Ad

നീറ്റ് യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്

ന്യൂഡല്‍ഹി :ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു ജി 2023 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in ഫലം പരിശോധിക്കാം.

99.99% സ്‌കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക്‌ ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ്‌ ഒന്നാം റാങ്ക് നേടിയത്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള കൗസ്തവ്‌ ബൗരിക്കാണ്‌ മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്‍ എസ് കേരളത്തില്‍ ഒന്നാമത്. 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ആദ്യ രണ്ട് റാങ്കുകാരും മുഴുവന്‍ മാര്‍ക്കും നേടി (720/720). ഏറ്റവും കൂടുതല്‍പ്പേർ യോഗ്യത നേടിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ട് താഴെ.

വളരെ പുതിയ വളരെ പഴയ