ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ പുത്രൻമാർ തമ്മിൽ മത്സരിച്ചപ്പോൾ ജയം അനുജന്. ശിവമോഗ ജില്ലയിലെ സൊറബ മണ്ഡത്തിലാണ് ജ്യേഷ്ഠൻ അനുജൻ പോരാട്ടം നടന്നത്. മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.എൽ.എ ആയ ജ്യേഷ്ഠൻ കുമാർ ബെംഗാരപ്പയെ 44262 വോട്ടുകൾക്കാണ് അനുജൻ മധു ബംഗാരപ്പ തോൽപ്പിച്ചത്. പിതാവ് എസ്. ബെംഗാരപ്പ മുമ്പ് ഏഴ് തവണ ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു.
നേരത്തെ കോൺഗ്രസിലായിരുന്ന കുമാർ ബെംഗാരപ്പ 2018 ലാണ് ബി.ജെ.പിയിലെത്തിയത്. നാല് തവണ എം.എൽ.എ ആയിട്ടുണ്ട്. ഒരു തവണ മന്ത്രിയും. നേരത്തെ ജെ.ഡി.എസിലായിരുന്നു മധുബെംഗാരപ്പ. 2018-ൽ ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2021 ൽ കോൺഗ്രസിൽ ചേർന്നു. ഇരുവരുടേയും സഹോദരിയായ ഗീത കന്നഡയിലെ പ്രമുഖ നടൻ ശിവരാജ് കുമാറിന്റെ ഭാര്യയാണ്. കന്നഡ ചലചിത്രമേഖലയിൽ സജീവമാണ് കുമാർ-മധു സഹോദരൻമാർ.