Zygo-Ad

കർണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിക്കും: ശ്രദ്ധേയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംഎല്‍എ കനീസ്

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കോൺഗ്രസ് സർക്കാർ പിൻവലിക്കുമെന്ന് നിയുക്ത എം എല്‍ എ കനീസ് ഫാത്തിമ . പാർട്ടിയുടെ സംസ്ഥാനത്തെ ഏക മുസ്ലീം വനിതാ എം എൽ എകൂടിയാണ് കനീസ് ഫാത്തിമ. “വരും ദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം പിൻവലിക്കും, ഞങ്ങൾ ആ പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരും, അവർക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയും”-ഫാത്തിമ പറഞ്ഞു.

ഹിജാബ് നിരോധനത്തിലൂടെ അവർക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട രണ്ട് വർഷങ്ങളാണെന്നും എം എല്‍ എ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് വളരെ കഠിനാധ്വാനം ചെയ്തതു. ഇത് കടുത്ത മത്സരമായിരുന്നു. പക്ഷേ ഈ വിജയത്തിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്. ഖാർഗെ പാർട്ടി അധ്യക്ഷനായതു മുതൽ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയ പ്രസംഗങ്ങൾ നടത്തി, അത് ആളുകളിൽ വലിയ സ്വാധീനം ചെലുത്തി, അതിന്റെ ഫലം ഇപ്പോൾ നിങ്ങളുടെ മുന്നിലുണ്ടെന്നും കനീസ് ഫാത്തിമ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ