ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുൻ എം.പിയും സമാജ് വാദി പാർട്ടി നേതാവുമായിരുന്ന അതീഖ് അഹമ്മത് വെടിയേറ്റ് മരിച്ചു. അദ്ദേഹത്തോടൊപ്പം സഹോദരൻ അസദ് അഹമ്മദിനെയും
അക്രമികൾ വകവരുത്തി.ജയിലിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. മാധ്യമ പ്രവർത്തകർ എന്ന വ്യാജേനയാണ് അക്രമികൾ പോലീസിന്റെ കണ്ണു വെട്ടിച്ചത്. സംഭവം നടന്നയുടൻ മുദ്രാവാക്യം
മുഴക്കിയ അക്രമികൾ പോലീസിനു കീഴടങ്ങി. ഇന്നലെ രാത്രി 10.30നാണ് സംഭവം. അദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിളിച്ചു
ചേർത്ത ഉന്നതതല യോഗത്തിനു ശേഷമാണ് Up മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഭവം അന്വേഷിക്കാൻ 3 അംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.. ദിവസങ്ങൾക്ക് മുൻപ് വെച്ച് ഝാൻസിയിൽ ഉത്തര പ്രദേശ് ടാസ്ക് ഫോഴ്സുമായുളള ഏറ്റുമുട്ടിലിലാണ് അതീഖ് അഹമ്മദിന്റെ മകൻ ആസാദ് കൊല്ലപ്പെട്ടത്.
യു.പി യിൽ ഗ്യാങ്ങ്സ്റ്റർ ആക്ടിൽ അറസിലായ ആദ്യ വ്യക്തിയാണ് അതീഖ് അഹമ്മദ്