Zygo-Ad

ഏപ്രിൽ മുതൽ ജൂൺ വരെ പൊള്ളുന്ന ചൂട്; മുന്നറിയിപ്പ്

ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. ഈ മാസം സാധാരണ അളവിൽ മഴ ലഭിക്കും. 1901-നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്.

ഉഷ്ണതരംഗം

സമതലങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസും തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസും മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും എത്തുകയും സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസ് കൂടുകയും ചെയ്താൽ ഉഷ്ണതരംഗമായി കണക്കാക്കും

വളരെ പുതിയ വളരെ പഴയ