അഗര്‍ത്തല: ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന ബി.ജെ.പിയുടെ ലീഡ് നില കുറയുന്നു. നേരത്തെ 40 സീറ്റുകളില്‍ ലീഡ് ചെയ്ത ബി.ജെ.പി ഇപ്പോള്‍ 28 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. തുടക്കത്തില്‍ ചിത്രത്തിലില്ലാതിരുന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിപ്ര മോഥ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്‍പതു സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ആറു സീറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഷില്ലോങ്: മേഘാലയയിൽ എൻ.പി.പി 24 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 12 സീറ്റുകളിൽ ലീഡ് ചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ആണ് രണ്ടാമതുള്ളത്. കോൺഗ്രസ് ഏഴ് സീറ്റുകളിലും ബി.ജെ.പി 12 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
നാഗാലാൻഡിൽ ബി.ജെ.പി തന്നെയാണ് മുന്നിൽ. ആകെ 60 സീറ്റുകളിൽ 50 എണ്ണത്തിൽ ബി.ജെ.പി ലീഡ് ചെയ്യുന്നു. എൻ.പി.എഫ് ആറ് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിൽ മുന്നിലാണ്.