Zygo-Ad

രാജ്യത്തെ കൂടുതൽ എയർപോർട്ടുകൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

രാജ്യത്തെ കൂടുതൽ എയർപോർട്ടുകൾ സ്വന്തമാക്കാനുള്ള നീക്കവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി എയർപോർട്ട്സാണ് വിമാനത്താവളങ്ങൾ സ്വന്തമാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കായുള്ള ലേലം വിളിയിൽ പങ്കെടുക്കുമെന്ന് അദാനി എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്. അദാനി എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് അരുൺ ബൻസാൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
രാജ്യത്തെ എയർപോർട്ട് സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി 6 വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബിഡ്ഡുകൾ അദാനി എയർപോർട്ട് നേടിയെടുത്തിട്ടുണ്ട്. വരും മാസങ്ങളിൽ ഏകദേശം 12 ഓളം വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ ലേലത്തിലും അദാനി എയർപോർട്ട്സ് പങ്കെടുക്കുന്നതാണ്. ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനും, മുൻനിര എയർപോർട്ട് ഓപ്പറേറ്ററായി മാറാനുമാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

നിലവിൽ, നവി മുംബൈയിലെ എയർപോർട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. 2036- ഓടെ 90 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന തരത്തിലുള്ള വിപുലീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ന്യൂഡൽഹിയിൽ 70 ദശലക്ഷം യാത്രക്കാർക്കുള്ള സൗകര്യമൊരുക്കുന്നതാണ്. കൂടാതെ, കർണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കാനും അദാനി എയർപോർട്ട്സ് ലക്ഷ്യമിടുന്നുണ്ട്

വളരെ പുതിയ വളരെ പഴയ