ന്യൂഡല്‍ഹി: ഇന്ത്യന്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ആദ്യത്തെ ഇന്‍ട്രാനാസല്‍ കോവിഡ്-19 വാക്സിന്‍ iNCOVACC പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.
ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 26 നായിരിക്കും ഇത് ഔദ്യോഗികമായി പുറത്തിറക്കുന്നത്.
ഇന്‍ട്രാനാസല്‍ വാക്സിന്‍ ഒരു ഷോട്ടിന് 325 രൂപയ്ക്ക് സര്‍ക്കാരിനും 800 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്കും ലഭ്യമാകുമെന്ന് ഭാരത് ബയോടെക് ഡിസംബറില്‍ അറിയിച്ചിരുന്നു. മൂക്കിലൂടെ നല്‍കുന്ന ഈ വാക്സിന്‍ CoWIN വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാക്കും.
മുമ്പ് കോവാക്സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്സിനേഷനുകള്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഭാരത് ബയോടെക് കൊവിഡ് നാസല്‍ വാക്സിന്‍ ബൂസ്റ്ററായി നല്‍കാം. ഇതിന് മറ്റ് പ്രശ്നങ്ങളിലെന്ന് കമ്ബനി പറയുന്നു.
വാക്‌സിന്‍ യോഗ്യത
ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ കൊവിഡ് വാക്‌സിനേഷന്റെ ബൂസ്റ്ററായി മാത്രമേ ഉപയോഗിക്കാവൂ. പ്രാഥമിക ഡോസായിട്ടല്ല ഇത് ഉപയോഗിക്കേണ്ടത്. ഇതിന് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് മുന്‍കൂര്‍ വാക്സിനേഷന്‍ ആവശ്യമാണ്. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസമായിരിക്കണം ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍.ആരോഗ്യപ്രശ്നങ്ങളോ മരുന്നുകളോട് പ്രശ്നമോയുള്ളവര്‍ വാക്സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സന്ദര്‍ശിക്കണം.