Zygo-Ad

ഖരമാലിന്യ ശേഖരണത്തിന് കേന്ദ്ര സ്വച്ച് ഭാരത് മിഷന്റെ അംഗീകാരം

കണ്ണൂർ കോർപ്പറേഷൻ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയ ‘നെല്ലിക്ക’ ആപ്പിന് കേന്ദ്ര നഗര കാര്യമന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛഭാരത് മിഷന്റെ അംഗീകാരം. ന്യൂഡൽഹിയിൽ വെച്ച് നടന്ന ‘സ്വച്ഛത സ്റ്റാർട്ടപ്പ് കോൺക്ളെവി ലേക്ക് ഇന്ത്യയിൽ നിന്ന് ആകെ തെരഞ്ഞെടുത്ത 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി നെല്ലിക്ക ആപ്പ് മാറി. ഇവയിൽ 26 എണ്ണവും സ്വകാര്യ മേഖലയിലാണ് നാലെണ്ണം മാത്രമാണ് കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കേരളത്തിൽനിന്ന് കണ്ണൂർ കോർപ്പറേഷനെ
മാത്രമാണ് തെരഞ്ഞെടുത്തത്.യുപിയിലെ കാൺപൂർ മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ രാജസ്ഥാനിലെ ശിക്കാർ എന്നിവയാണ് തെരഞ്ഞെടുത്ത മറ്റു നഗരസഭകൾ. സ്വച്ച് ഭാരത് മിഷന് ആകെ ലഭിച്ച 200 ഓളം അപേക്ഷകളിൽ നിന്നാണ് 30 എണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തത്. വീടുകളിൽ നിന്നും കടകളിൽ നിന്നും അജൈവമാലിന്യ ശേഖരണം ഹരിത കർമ്മ സേനയെ ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായി കണ്ണൂർ കോർപ്പറേഷൻ നടത്തിവരുന്നുണ്ട്. വാതിൽപ്പടി ശേഖരണവും അവ കൃത്യമായി തരംതിരിച്ചുമാണ് ഇത് നടപ്പിലാക്കുന്നത്. 80 ശതമാനം വീടുകൾ ഇതിനോടകം ഇതിന്റെ ഭാഗമായിട്ടുണ്ട്. ബാക്കിയുള്ളവയെ കൂടി ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. ഇതു സംബന്ധിച്ച് ന്യൂഡൽഹിയിൽ വെച്ച് നടന്ന ‘സ്വച്ഛത സ്റ്റാർട്ടപ്പ് കോൺക്ളെവിൽ’ കണ്ണൂർ കോർപ്പറേഷനെ പ്രതിനിധീകരിച്ച് മേയർ അഡ്വ. ടി ഒ മോഹനൻ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, നെല്ലിക്ക ആപ്പ്ഡയറക്ടർമാരായ ഫഹദ് മുഹമ്മദ്, നിജിൻ നാരായണൻ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ