ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിന് ശേഷം ആശങ്ക. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നും വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വി മൂന്ന്ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും. അൻപത് സെക്കന്റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആര്‍ഒ മിഷന് കണ്ട്രോള് റൂം അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്എസ്എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് പറഞ്ഞു.