വിലക്കയറ്റത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കറുപ്പണിഞ്ഞാണ് എംപിമാർ പ്രതിഷേധത്തിന് എത്തിയത്. കേരളത്തിൽ നിന്നുള്ള എംപിമാരും പ്രതിഷേധത്തിൽ അണിനിരന്നിരുന്നു. പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നായിരുന്നു കോൺഗ്രസ് പ്രതിഷേധം.