Zygo-Ad

മനുഷ്യത്വം ഉള്ള ആളാണ് മോദി'; മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

‘നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാൻ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോൺഗ്രസ് നേതൃത്വം നൽകിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

താനും മോദിയും ഗുജറാത്തിലെ ജനങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കി. തന്റെ വിഷമങ്ങൾ മനസിലാക്കാനും തന്നെ കേൾക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. താൻ കോൺഗ്രസിൽ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത്
പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്റെ രാജിക്കത്തിന് കോൺഗ്രസ് ദേശീയ നേതൃത്വം നൽകിയ മറുപടിയെയും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയും പാർട്ടിയിലെ കൺസൾട്ടേറ്റീവ് സംവിധാനത്തെ തകർത്തുവെന്നും കത്തിൽ ആരോപിച്ചു. കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.

വളരെ പുതിയ വളരെ പഴയ