Zygo-Ad

ഓഗസ്റ്റ് 5 മുതല്‍ 15 വരെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദര്‍ശിക്കാം

ഈ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ 15 വരെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇക്കാര്യം അറിയിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും ഇക്കാര്യം അറിയിച്ചു.

ആഗസ്റ്റ് 2 മുതല്‍ 15 വരെ രാജ്യത്തെ പൗരന്മാര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ‘ത്രിവര്‍ണ്ണ പതാക’ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം.

ഓഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ