ന്യൂഡൽഹി: സ്വാതന്ത്ര്യദിന സമ്മാനമായി അവശ്യമരുന്നുകളുടെ വില കുറയ്ക്കാനുള്ള ആലോചന കേന്ദ്ര ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം നടത്തുന്നതിനിടെ, ലാഭം നിയന്ത്രിക്കുന്നതിനെ എതിർത്ത്മരുന്നുകമ്പനികൾ. ന്യായമായ ലാഭം അനുവദിച്ച് അമിതലാഭമെടുക്കുന്നതു തടയാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
എന്നാൽ, ലാഭത്തിന്റെ നല്ലൊരു പങ്ക് പുതിയ മരുന്നുകളുടെ ഗവേഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് കമ്പനികളുടെ വാദം. ഇതു കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ചയിലും അവർ ആവർത്തിച്ചു. വില കുറയ്ക്കുന്ന കാര്യത്തിൽ മൂന്നു വട്ടം യോഗം ചേർന്നെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ ആവർത്തിച്ചു.
ഒരേ മരുന്നിന് (കെമിക്കൽ മോളിക്യൂൾ) പല വില ഏർപ്പാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന നിർദേശം ഒരുവിഭാഗം മുന്നോട്ടുവച്ചു. ഒരു പോലെ നിർമിക്കുന്ന മരുന്ന് (മോളിക്യൂൾ) പല പേരിൽ, പല വിലയ്ക്ക് ഇറക്കുന്ന രീതിയിൽ മാറ്റം വരുത്താതെ ലാഭം കുറയ്ക്കുന്നത് വിപണിയിലെ വമ്പന്മാരെ കൂടുതൽസഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില മരുന്നുകളുടെ വില കുറയ്ക്കാനോയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആലോച്ചിരുന്നത്. 70 ശതമാനം വരെ വില കുറയ്ക്കാൻ ആയിരുന്നു പദ്ധതി .അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.മരുന്ന് കമ്പനികളുമായി ഇനിയും ചര്‍ച്ച തുടരുമെന്നും കേന്ദ്ര സര്‍ക്കാർ അറിയിച്ചു. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാർ മുന്നോട്ട് വെച്ചെങ്കിലും ഫലം കണ്ടില്ല.വിവിധ മരുന്നുകള്‍ക്ക് എഴുപത് ശതമാനംവരെ വിലകുറയുമെന്നാണ് കരുതിയത്. വിലക്കുറവ് നിലവില്‍വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന രോഗികള്‍ക്ക് ആശ്വാസമാകും.
ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിലുള്ള 12 ശതമാനം ജി.എസ്.ടി കുറച്ചാല്‍ തന്നെ മരുന്നുവിലയില്‍ നല്ല കുറവുണ്ടാകും. കൂടാതെ അവശ്യ മരുന്നുകളുടെ വില നിലവാര പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനും നീക്കമുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചത്