Zygo-Ad

ദ്രൗപതി മുർമു പ്രഥമ ഇന്ത്യൻ പൗര..

ഇന്ത്യയുടെ 15മത് രാഷ്ട്രപതിയായി ദ്രൗപതി മുർമു.

ഇന്ത്യൻ രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ഗോത്ര വിഭാഗത്തിൽപ്പെട്ട വനിതയുമാണ്, ദ്രൗപദി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചിരുന്നു. പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് ഫലം പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ദില്ലിയിൽ എത്തിച്ചിരുന്നു. ആകെ 4025 എംഎൽഎമാർക്കും,
771 എം പിമാർക്കാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു.

വളരെ പുതിയ വളരെ പഴയ