Zygo-Ad

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.63 കോടി രൂപ അനുവദിച്ചു

 


തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1,088.63 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതിൽ 964.41 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷനും 124.22 കോടി രൂപ ക്ഷേമനിധി ബോർഡ് പെൻഷനുമായാണ് വകയിരുത്തിയിരിക്കുന്നത്.

തുടർച്ചയായ ഏഴാം മാസമാണ് മുടക്കമില്ലാതെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. അർഹരായ ഗുണഭോക്താക്കളിലേക്ക് പെൻഷൻ തുക കൃത്യസമയത്ത് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 

വളരെ പുതിയ വളരെ പഴയ