Zygo-Ad

സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം: പോലീസിൽ പരാതി നൽകി പി. കെ. ശ്രീമതി ടീച്ചർ


കണ്ണൂർ: സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വ്യാജ പോസ്റ്ററുകളും വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) പരാതി നൽകി മുതിർന്ന സി.പി.ഐ.എം. നേതാവും മുൻ മന്ത്രിയുമായ പി. കെ. ശ്രീമതി ടീച്ചർ. തന്റെ ചിത്രവും പാർട്ടി ചിഹ്നവും ദുരുപയോഗം ചെയ്താണ് വ്യാജ പ്രചാരണം നടത്തുന്നതെന്ന് അവർ വ്യക്തമാക്കി.

തന്റെ പേരിൽ വ്യാജമായി നിർമ്മിച്ച പോസ്റ്ററുകൾ പ്രചരിപ്പിച്ച ഫേസ്ബുക്ക് ഐഡികൾ കണ്ടെത്തി അവർക്കെതിരെ അടിയന്തരമായി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

വസ്തുതാവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിച്ച് താൻ കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടുകളെയും പൊതുപ്രവർത്തനത്തെയും സമൂഹമധ്യത്തിൽ ഇകഴ്ത്തിക്കാട്ടാനും അപമാനിക്കാനുമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ശ്രമിക്കുന്നതെന്ന് ശ്രീമതി ടീച്ചർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ