Zygo-Ad

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസ്; പോലീസ് വീട്ടിലെത്തി


പത്തനംതിട്ട: ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട യുവാവിനെതിരെ അടൂർ പോലീസ് കേസെടുത്തു. 'മാർബറോ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റിട്ട ചിറയിൻകീഴ് സ്വദേശി അൽ റാഷിദിനെതിരെയാണ് നടപടി. ചോദ്യം ചെയ്യലിനായി അടൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇയാൾക്ക് പോലീസ് നിർദേശം നൽകി.

ഭാരതീയ ന്യായസംഹിത 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൽ റാഷിദിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയതായും റിപ്പോർട്ടുണ്ട്. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ചതിന് രാഹുൽ മാങ്കൂട്ടത്തിൽ 17 പേർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങി ഗുരുതരമായ മൂന്ന് ബലാത്സംഗ കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്.



വളരെ പുതിയ വളരെ പഴയ