Zygo-Ad

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ.ഡി. കാർഡ്: അപേക്ഷകൾ ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങി


തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ 'നോർക്ക റിട്ടേണി ഐ.ഡി. കാർഡ്' അനുവദിക്കുന്നു. ദീർഘകാലമായി പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഇന്നു മുതൽ പ്രവർത്തനസജ്ജമായി.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കാണ് ഈ കാർഡിന് അർഹതയുള്ളത്. മൂന്ന് വർഷ കാലാവധിയുള്ള ഇ-കാർഡുകളാണ് നൽകുക. അപേക്ഷ സമർപ്പിച്ച് രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുന്നതോടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡ് ലഭ്യമാകും.

പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയോടൊപ്പം പ്രവാസി ആയിരുന്നെന്ന് തെളിയിക്കുന്ന രേഖയും (പഴയ നോർക്ക കാർഡ്/ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്/വിസ പേജുകളുടെ പകർപ്പ് അല്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറി/ജനപ്രതിനിധികൾ നൽകുന്ന സാക്ഷ്യപത്രം) അപേക്ഷയോടൊപ്പം നൽകണം. പ്രവാസി സേവാകേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ