Zygo-Ad

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു; കുറഞ്ഞത് 50 രൂപ വരെ!


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകള്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്.

ഓള്‍ഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകള്‍ക്കാണ് വില കുറഞ്ഞത്.

500 മില്ലിക്ക് 10 മുതൽ 20 രൂപ വരെ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ബെവ്കോ നിർദ്ദേശം ഷോപ്പുകളിലെത്തി.

 സോഫ്റ്റ്വെയറില്‍ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ