തലശേരി: കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ. രാജേഷിനെയാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറിൻ്റെ വാദം കോടതി അംഗീകരിച്ചു. ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബർ 21-നാണ് പ്രതി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അപൂർവ്വമായി മാത്രം വിധിക്കാറുള്ള ട്രിപ്പിൾ ജീവപര്യന്തം തടവാണ് ഈ കേസിൽ കോടതി വിധിച്ചിരിക്കുന്നത്.
