Zygo-Ad

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

 


ന്യൂഡൽഹി: നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കമായി. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സെൻസസ് ആരംഭിക്കുന്നത്. ഈ ഘട്ടം ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും.

കേരളത്തിലെ നടപടികൾ

കേരളത്തിൽ ഒന്നാം ഘട്ട നടപടികൾ ജൂൺ 16-നാണ് ആരംഭിക്കുക. ജൂൺ 30 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാനുള്ള (സെൽഫ് എന്യൂമറേഷൻ) സൗകര്യമുണ്ടാകും. ഇതിനുശേഷം ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.

ചോദ്യാവലിയും വിവരശേഖരണവും

ആദ്യഘട്ടമായ ഭവന സെൻസസിൽ പ്രധാനമായും 33 ചോദ്യങ്ങളാണുള്ളത്.

 * കെട്ടിടങ്ങളുടെ വിവരം, ലഭ്യമായ ഗൃഹോപകരണങ്ങൾ.

 * ഗൃഹനാഥന്റെ വിവരങ്ങൾ, കുടുംബത്തിലെ ദമ്പതികളുടെ എണ്ണം.

 * പ്രധാനമായും ആദ്യമായി ജാതി വിവരങ്ങളും ഈ ഘട്ടത്തിൽ ശേഖരിക്കുന്നുണ്ട്.

 * വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നവർ (Living together), ബന്ധം സ്ഥിരതയുള്ളതാണെങ്കിൽ അവരെ വിവാഹിതരായി തന്നെ സെൻസസിൽ പരിഗണിക്കും.

ഡിജിറ്റൽ സെൻസസ്

രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് ആയതിനാൽ വിവരങ്ങൾ വേഗത്തിൽ ക്രോഡീകരിച്ച് 2027-ൽ തന്നെ പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്ന് രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ