Zygo-Ad

സ്വകാര്യ ബസുകൾ നിയമ ലംഘനം ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും

 


സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്കും നിയമ ലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ സർക്കാർ കർശന നടപടികളിലേക്ക്. സമീപകാലത്തായി സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പരിശോധന കർക്കശമാകുമ്പോൾ മാത്രം നിയമം പാലിക്കുകയും, പിന്നീട് പഴയ ശൈലിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും രീതിയിൽ മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവുകൾ നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാർക്ക് പൊലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന വേളയിൽ ജീവനക്കാർ നിർബന്ധമായും ഈ രേഖ ഹാജരാക്കണം. കാമറ, ജി.പി.എസ്, സ്പീഡ് ഗവേണർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത ബസുകൾക്കെതിരേയും നടപടി ഉണ്ടാകും.

വളരെ പുതിയ വളരെ പഴയ