Zygo-Ad

വിവാഹമോചനം നേടിയെത്തിയതിന് പിന്നാലെ വനിതാ സിവിൽ പോലീസ് ഓഫീസറെ തീവെച്ച് കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരായ വിചാരണ തിങ്കളാഴ്ച തലശ്ശേരി കോടതിയിൽ തുടങ്ങും

 


തലശ്ശേരി: തൃശൂർ ആംഡ് ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി. ദിവ്യശ്രീയെ (38) തീവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച മുതൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ. ടി. നിസ്സാർ അഹമ്മദ് മുമ്പാകെയാണ് വിചാരണ നടക്കുക. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരാകും.

സംഭവത്തെക്കുറിച്ച്:

2024 നവംബർ 21-ന് വൈകീട്ടാണ് കരിവെള്ളൂർ പലിയേരി കൊവ്വലിലെ വീട്ടിൽ വെച്ച് ദിവ്യശ്രീ കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ ഭർത്താവും കൊഴുമ്മൽ കോട്ടൂർ പെരളം സ്വദേശിയുമായ കെ. രാജേഷ് (41) ആണ് കേസിലെ ഏക പ്രതി.

സംഭവ ദിവസം രാവിലെ കണ്ണൂർ കുടുംബ കോടതിയിൽ ഹാജരായി ഭർത്താവുമായുള്ള വിവാഹമോചനം നേടിയ ശേഷമാണ് ദിവ്യശ്രീ വീട്ടിലെത്തിയത്. പ്രതി സംഭവ ദിവസം പെട്രോളും കത്തിയും സംഘടിപ്പിച്ച് ബൈക്കിൽ ദിവ്യശ്രീയുടെ വീട്ടിലെത്തി മുൻവശത്തെ ഗ്രിൽസ് ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു.

തുടർന്ന് ദിവ്യശ്രീയെ പിടിച്ച് പുറത്തിറക്കി ദേഹത്ത് പെട്രോൾ ഒഴിക്കുകയും കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് കേസ്. ഇത് തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവ് കെ. വാസുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.

പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്നുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്


വളരെ പുതിയ വളരെ പഴയ