കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. രാഹുൽ ഉന്നയിച്ച എതിർവാദങ്ങൾ ഗൗരവകരമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതിയുടെ നടപടി.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പോലീസിനോടും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ആദ്യത്തെ കേസിലാണ് നിലവിൽ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
ആദ്യകേസിലെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 15-ന് ഹർജി കോടതി വീണ്ടും പരിഗണിക്കും.
