Zygo-Ad

റെക്കോർഡ് തകർചയിൽ രൂപ: ഡോളറിനെതിരെ 90 കടന്നു; പ്രവാസികൾക്ക് ആശ്വാസം

 


തിരുവനന്തപുരം: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. ഇന്ന് വ്യാപാരം ആരംഭിച്ചതിന് തൊട്ടുപിന്നാലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90 എന്ന നിർണായക നിലയും കടന്ന് കൂപ്പുകുത്തി. ഡോളർ ഒന്നിന് 90.25 എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. രൂപയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു ഇടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസത്തെ ഇടിവിന്റെ തുടർച്ചയായാണ് ഇന്നും രൂപയ്ക്ക് മൂല്യം നഷ്ടമായത്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 43 പൈസയുടെ ഇടിവോടെ 89.96 എന്ന എക്കാലത്തെയും താഴ്ന്ന നിലയിൽ എത്തിയിരുന്നു.

പ്രവാസികൾക്ക് നേട്ടം, ദിർഹവും മുന്നോട്ട്

രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ കറൻസികളുടെ വിനിമയ നിരക്ക് ഉയർത്തുന്നതിനാൽ ഗൾഫ് രാജ്യങ്ങളിലെ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇത് സന്തോഷ വാർത്തയാണ്. യുഎഇ ദിർഹം ഉൾപ്പെടെയുള്ള കറൻസികളുടെ മൂല്യം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നിട്ടുണ്ട്. പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിന് ഇത് താത്കാലിക ആശ്വാസം നൽകും.

കാരണങ്ങൾ പലത്

രൂപയുടെ മൂല്യത്തകർക്ക് പിന്നിലെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്:

 * ഊഹക്കച്ചവടക്കാരുടെ ഇടപെടൽ: വിപണിയിൽ ഊഹക്കച്ചവടക്കാർ സജീവമാകുന്നത് രൂപയുടെ മൂല്യത്തെ ദോഷകരമായി ബാധിക്കുന്നു.

 * ബാങ്കുകളുടെ ഡോളർ വാങ്ങൽ: രാജ്യത്തെ ബാങ്കുകൾ ഉയർന്ന അളവിൽ യുഎസ് ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നു.



വളരെ പുതിയ വളരെ പഴയ